ലോക്ക് ഡൗൺ ആദ്യമൊക്കെ പ്രയാസമായിരുന്നുവെങ്കിലും നീണ്ടു നീണ്ടു പോയതോടെ ഏതാണ്ട് ശീലമായി പോലെയായി ഭൂരിഭാഗം പേർക്കും. പ്രത്യേകിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക്. മുമ്പ് ഓഫീസിലിരുന്ന് ചെയ്യുന്ന ജോലികൾ വീട്ടിലിരുന്ന് ചെയ്തു തുടങ്ങുമ്പോൾ തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കുമെങ്കിലും പതിയെ പതിയെ അത് ശീലമായി തുടങ്ങും.
പിന്നെ നമ്മുടെ സാമ്രാജ്യത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തിന് ജോലി ചെയ്യുന്നുവെന്ന സൗകര്യം വേറെയും. പലരും പലവിധ സ്നാക്സും ഭക്ഷണസാധനങ്ങളുമൊക്കെയായി ആകും ലോക്ക് ഡൗൺ തള്ളിനീക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനൊപ്പം വീട്ടിലിരുന്നുള്ള തീറ്റി കൂടിയാകുമ്പോൾ തടി കൂടിയെന്ന പരാതിയും.
വീട്ടിനുള്ളിലിരുന്നുള്ള ജോലി അങ്ങനെ ശീലിച്ചു പലരും. ഇനി ലോക്ക് ഡൗൺ മാറിയാലോ ? പെട്ടെന്ന് വീണ്ടും ജീവിത രീതി തന്നെ മാറും. ഇപ്പോഴുള്ള ശീലങ്ങൾ മാറാൻ അപ്പോഴും കുറച്ച് സമയമെടുക്കും.. ലോക് ഡൗണിനു ശേഷം എന്ത് എന്ന് രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രസകരമായ വിഡിയോകളിലൂടെ ശ്രദ്ധ നേടിയ ദിവ്യ– രാജ് ദമ്പതികൾ ആണ് ഈ വിഡിയോയ്ക്കു പിന്നിൽ.
ലോക്ക് ഡൗണ് കഴിഞ്ഞ് ഭർത്താവിനെ ഓഫീസിലേക്ക് തള്ളി വിടുന്ന ഭാര്യ. ഇരുന്നിരിന്ന് ഉടുപ്പുകൾ എല്ലാം ചെറുതായി എന്നു പറയുന്ന ഭർത്താവ് (ശരിക്കും കഴിച്ചു കഴിച്ചു ആളാണ് വലുതായത്).. വീട്ടിലിരുന്ന ശീലമാക്കിയ രാവിലത്തെ പ്രഭാത ഭക്ഷണം മുതൽ ഇടയ്ക്കു കൊറിക്കുന്ന സ്നാക്സും ചായക്കൊപ്പം കഴിക്കുന്ന പലഹാരങ്ങളും വലിയൊരു ട്രാവൽ ബാഗിൽ പാക്ക് ചെയ്തു ഭാര്യ യാത്രയാക്കുന്നു..
എന്നാൽ എല്ലാമെടുത്ത് പോകാനിറങ്ങിയപ്പോഴാണ് ആ ട്വിസ്റ്റ്… എവിടെയാ ജോലി ചെയ്യുന്നതെന്ന് ആള് മറന്നു പോയി… രസകരമായ വീഡിയോ ഇതിനോടകം വൈറലായി. തങ്ങളുടെ ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് പല ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം..
blob:https://www.facebook.com/c7153bbb-5536-4227-bd88-5164a1030d0d
പ്രതികരിക്കാൻ ഇവിടെ എഴുതുക