പൊതുവിൽ സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നവരാണ് പുരുഷന്മാർ. എന്നാൽ ഈ സൈക്കോളജി അറിഞ്ഞാൽ സ്ത്രീയുടെ മനസ്സിൽ കയറിപ്പറ്റാൻ വളരെ എളുപ്പമാണ്.
അടിപൊളി വസ്ത്രധാരണത്തിലൂടെയും ആഷ്പുഷ് ലൈഫ്സ്റ്റൈലിലൂടെയുമൊക്കെ സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ സ്ത്രീകൾ പുരുഷന്മാരിൽ ആകൃഷ്ടരാവുന്ന ചില ഘടകങ്ങളുണ്ട്. അത്തരം കാര്യങ്ങൾ ഉള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് ഭയങ്കര താൽപര്യവും ആയിരിക്കും.
സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന, വില വയ്ക്കുന്ന ഒരു പുരുഷ സ്വാഭാവമാണ് കെയറിംഗ്. ഈ ശീലമുള്ള പുരുഷന്മാരെ, തങ്ങളെ കെയർ ചെയ്യുന്നുവെന്നുള്ളവരോട് സ്ത്രീകൾക്കു മനസിൽ ചായ് വ് വരുന്നത് സാധാരണയാണ്.
നല്ല പെരുമാറ്റം, സ്ത്രീകളോടുള്ള കരുതൽ തുടങ്ങിയവ സ്ത്രീകളുടെ കണ്ണിൽ ഒരു പുരുഷനെ നല്ലവനാക്കുന്ന ഗുണങ്ങളാണ്. പൊതുവേ സൽസ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട് സ്ത്രീകൾക്കു താൽപര്യമേറും. സർഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകൾക്ക് പൊതുവെ താൽപര്യമേറും.
തന്റേടവും ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങളുമുള്ള പുരുഷനെയാണ് സ്ത്രീകൾ ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും. ഭീരുക്കളായ പുരുഷന്മാരെ പൊതുവേ സ്ത്രീകൾ ഇഷ്ടപ്പെടുകയില്ല.ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ധൈര്യത്തോടെയും പെരുമാറുക. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക