ചെന്നൈ : ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കമിതാക്കള്‍ പെട്ടാല്‍ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരില്‍ അത്തരമൊരു സംഭവമുണ്ടായി. എത്ര കാലം കാണാതിരിക്കും? ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെയാണ് തിരുവെള്ളൂര് കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്.
കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു കട്ടുറുമ്പെത്തിയത്. തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണായാണ് ഇത്തവണ സ്വര്‍ഗത്തിലെ കട്ടുറുമ്പെത്തിയത്.
ഡ്രോൺ കണ്ടെത്തിയതോടെ കമിതാക്കൾ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ പറയുന്നത് ഒറ്റകാര്യമാണ്. ഇങ്ങിനെയൊക്കെ ചെയ്യാവോ പൊലീസേ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക