തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ഹോട് സ്പോട്ടുകളില്‍ മാറ്റം. കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൂടുതല്‍ കോവിഡ് രോഗികളെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇടുക്കി ജില്ലയിലെ വണ്ടന്മേടും ഇരട്ടയാറും, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്ബും ഹോട്ട്സ്പോട്ടുകളായി തീരുമാനിച്ചു.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ട മറ്റ് ജില്ലകള്‍. നിലവില്‍ കോവിഡ് രോഗികളായി ആരും ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, തൃശൂര്‍ ജില്ലകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക