കൊച്ചി : മുന്‍നിര ടെക്നോളജി കമ്ബനിയായ മൈക്രോസോഫ്റ്റ് ഇന്ത്യക്കായി പുതിയ സവിശേഷതകളോട് കൂടിയ മൈക്രോസോഫ്റ്റ് ‘Bing COVID-19 Tracker’ അവതരിപ്പിച്ചു. മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകുന്ന ഈ സേവനം കോവിഡ് 19നെ സംബന്ധിച്ച ഏറ്റവും പുതിയ നിര്‍ണ്ണായക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായകമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ചുള്ള അപ്പോളോ ഹോസ്പിറ്റല്‍സ് ബോട്ട്, കോവിഡ് 19 ലക്ഷണങ്ങളെക്കുറിച്ചും അപകട സാധ്യതയെക്കുറിച്ചും സ്വയം വിലയിരുത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും . ലോകാരോഗ്യസംഘടനയില്‍ നിന്നും ഇന്ത്യാ ഗവണ്മെന്റിന്റെ എംഒഎച്ച്എഫ്ഡബ്ല്യൂയില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത് . ടെലിമെഡിസിന്‍ സപ്പോര്‍ട്ട് ഹബ് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകള്‍, പ്രാക്റ്റോ, വണ്‍ എംജി, എംഫൈന്‍ എന്നിവരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി വിശ്വസനീയമായ ടെലിമെഡിസിന്‍ സൗകര്യവും ലഭ്യമാക്കുന്നു.
വാര്‍ത്തകളുടെയും സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങളുടെയും വിശ്വസനീയമായ കേന്ദ്രമായി ബിംഗ് കോവിഡ് -19 ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നു . ലോകമെമ്ബാടും ഇന്ത്യയിലും www.bing.com/covid/local/india നോവല്‍ കൊറോണ വൈറസ് അണുബാധകള്‍ ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു . ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലും ജില്ലകളിലും പ്രാദേശിക സ്ഥലങ്ങളിലും അണുബാധ, രോഗം ഭേദമായവര്‍, മരണങ്ങള് എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കും. കൂടാതെ പ്രിയപ്പെട്ടവര്‍ വസിക്കുന്ന പ്രദേശങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വേഗത്തില്‍ കാണുന്നതിന് ആ സ്ഥലങ്ങള്‍ സേവ് ചെയ്ത് വെക്കാവുന്നതുമാണ് .
ഹെല്പ്പ്ലൈന് നമ്ബറുകളെയും ടെസ്റ്റിംഗ് സെന്ററുകളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും അതുപോലെ കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍, ഡബ്ല്യുഎച്ച്ഒ എന്നിവയുള്‍പ്പെടെ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും ട്രാക്കര്‍ ലഭ്യമാക്കും . കൂടാതെ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഏറ്റവും പുതിയ വാര്‍ത്തകളും ഇതിലൂടെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് Bing.com സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക