ഭഗവാന് മഹാവിഷ്ണുവിന്റെയും ദശാവതാരങ്ങളുടെയും അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ഈ വ്രതനാളില്‍ പ്രധാനമായും വിഷ്ണു, ശ്രീരാമന്, ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. സര്‍വ ഈശ്വരന്മാരുടെയും സാന്നിദ്ധ്യം, വ്യാഴത്തിന് ഉണ്ട്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വദേവതാ പ്രീതിയിയുണ്ടാകും. വ്യാഴദശാകാലമുള്ളവരും, ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും, ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. വ്യാഴാഴ്ച വ്രതം സര്വ്വൈശ്വര്യപ്രദായകമാണ്.
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്ന വിധം
വ്രതമെടുക്കുന്നവര്‍ തലേദിവസവും, വ്രതദിനത്തിലും, വ്രതദിനത്തിന് പിറ്റേദിവസം വരെയും ആഹാര – ശരീരശുദ്ധി പാലിക്കണം. പ്രഭാതസ്നാനം കഴിഞ്ഞു സ്വഭവനത്തില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച ശേഷം മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക. ക്ഷേത്രത്തില്‍ ജപം, അരയാലിനു ഏഴ് പ്രദക്ഷിണം ഇവ ചെയ്യണം. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ആണെങ്കില്‍, വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ് നിര്‍ബന്ധം. ആരോഗ്യസ്ഥിതി അനുസരിച്ച് പൂര്‍ണ്ണ ഉപവാസവുമാകാം. വെള്ളിയാഴ്ചദിവസം പുലര്‍ച്ചെ കുളികഴിഞ്ഞു ക്ഷേത്രദര്‍ശനം നടത്തുന്നതോടുകൂടി വ്രതം പൂര്‍ത്തിയാകുന്നു.
Also Read : പാമ്പ് വീട്ടിൽ വന്നാൽ ജ്യോതിഷത്തിൽ പറയുന്ന ഫലം
വ്യാഴാഴ്ചദിവസം ക്ഷേത്രത്തില്‍ പശുവിന് പാല് , നെയ്യ് എന്നിവകൊണ്ടുള്ള നിവേദ്യം കഴിക്കുന്നത് അത്യുത്തമമാണ് . വ്രതദിവസം ഭാഗവതകഥകള്‍, മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ വേണം. വിഷ്ണുസഹസ്രനാമം ചൊല്ലുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ വഴിപാടായി നടത്തുന്നതിനും ഉത്തമമായ ദിവസമാണ് വ്യാഴം. പാലും നെയ്യും ദാനം നടത്തുന്നതും അത്യുത്തമം. ഭഗവാന് വിഷ്ണു സന്താനഗോപാല മൂര്‍ത്തി ആയതിനാല്‍ സന്താന സൗഭാഗ്യത്തിനും ഈ വ്രതം നോല്‍ക്കുന്നത് വളരെ നന്ന്.
വ്യാഴാഴ്ച ദിവസം മഞ്ഞനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും, വസ്തുക്കള്‍ ഉപയോഗിക്കുന്നതും ദാനം ചെയ്യുന്നതും മഞ്ഞ നിറമുള്ള ആഹാരം ഭക്ഷിക്കുന്നതും ശ്രേഷ്ഠമാണ്. ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന വ്യാഴാഴ്ചയില്‍ വ്രതമനുഷ്ഠിച്ചാല്‍ മതിയാകും. ഈ വ്യാഴമാണ് മുപ്പെട്ട് വ്യാഴം.
Also Read : ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം
അനിഴം നക്ഷത്രവും വ്യാഴാഴ്ചയും കൂടിച്ചേരുന്ന ദിവസങ്ങളില്‍ വ്രതമെടുത്ത് രാത്രി ഉപവസിച്ചാല്‍ സകല ഗ്രഹബാധാ ദുരിതങ്ങള്‍ തീരുമെന്ന് അഗ്നിപുരാണത്തില്‍ പറയുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണ് ഈ വ്രതം പ്രധാനമായും അനുഷ്ഠിക്കുന്നത്. വിഷ്ണു പൂജ, വ്യാഴ പൂജ ഇവ നടത്തിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക