സൗഹൃദം എന്നും ഒരു മുതൽക്കൂട്ടാണ്. പല അവസരങ്ങളിലും നമുക്ക് താങ്ങാകുന്നത് ഒരുപാട് സുഹൃത്തുക്കളായിരിക്കില്ല, ഒരേയൊരാൾ ആയിരിക്കും. അങ്ങനെ ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാം എന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ.
ഒരു കോഴിയും നായയുമാണ് താരങ്ങൾ. അല്പം ഉയർന്ന സ്ഥലത്തിരിക്കുന്ന ഭക്ഷണം കോഴിക്ക് എത്താവുന്നതിലും മേലെയാണ്. സാധാരണ ഗതിയിൽ താഴെ ആരെങ്കിലും എടുത്തു തരും വരെ കാത്തിരിക്കുകയെ രക്ഷയുള്ളൂ.
എന്നാൽ, കോഴിയെ തന്റെ പുറത്തിരുത്തി ആഹാരം കഴിപ്പിക്കുകയാണ് നായ. വളരെ ക്ഷമയോടെ കോഴി കഴിച്ചുകഴിയാൻ കാത്തുനിൽക്കുകയാണ് നായ.
അതുപോലെ നായയ്ക്ക് എത്താൻ പറ്റാത്തിടത്ത് കോഴിയാണ് താങ്ങാവുന്നത്. കോഴിയുടെ പുറത്ത് നിന്നാണ് നായ ഭക്ഷണം കഴിക്കുന്നത്. മനസ് നിറയ്ക്കുന്ന ഈ അപൂർവ സൗഹൃദമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.
https://www.facebook.com/healthandvoyage123/videos/247532063286798/?t=15
പ്രതികരിക്കാൻ ഇവിടെ എഴുതുക