ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി. ചർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും. മേയ് പതിനേഴ് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും.
ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. മെട്രോ സർവീസുകളും നിർത്തിവയ്ക്കും. സ്കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്.
എന്നാൽ ഗ്രീൻസോണിലും ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരുന്ന ഞായറാഴ്ച വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
In red zones, outside containment zones, certain activities are prohibited in addition to those prohibited throughout India. These are: plying of cycle rickshaws&auto rickshaws; taxis&cab aggregators; intra-district&inter-district plying of buses&barber shops,spas&saloons: MHA https://t.co/LCSEKe416U
— ANI (@ANI) May 1, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക