ചന്ദനമഴ എന്ന സീരിയലിലെ അമൃതയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്വാമി അയ്യപ്പാ എന്ന പരമ്പരിയിലൂടെ ടെലിവിഷൻ ലോകത്തേയ്ക്ക് എത്തിയ മേഘ്ന ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ താരം വിവാഹമോചിതയായി എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് ഡോണ്‍.
സിനിമാ സീരിയല്‍ താരമായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ആണ് മേഘ്നയെ വിവാഹം കഴിച്ചത്. 2017 ഏപ്രില്‍ 30 നായിരുന്നു വിവാഹം. എന്നാല്‍ 2018 മെയ് മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു രണ്ടാം വിവാഹത്തിനായി ഡോണ്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടു കൂടിയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ഉയര്‍ന്നു വന്നത്.
ലോകം കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ഞങ്ങള്‍ വിവാഹമോചിതരായി എന്നുള്ള വാര്‍ത്തകള്‍ സത്യമാണെന്നും ഡോണ്‍ പ്രതികരിച്ചു. 2018 മുതല്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഞങ്ങള്‍ 2019 ഒക്ടോബര്‍ അവസാന വാരത്തോടുകൂടി നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തുവെന്ന് ഡോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക