പാലക്കാട്: രണ്ടു മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് മാത്തൂരിലാണ് ദാരുണ സംഭവം നടന്നത്. പല്ലന് ചാത്തനൂരിലെ മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണ് രണ്ടു മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്തത്.
ആറു വയസുകാരന് ആത്മേഷ്, അഞ്ച് മാസം മാത്രം പ്രായമെത്തിയ ആജ്ഞേയ എന്നിവരാണ് മരിച്ചത്.
മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാരി തൂങ്ങിമരിക്കുകയായിരുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക