11 സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി 12ആം സീസണുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് കോന്‍ബനേഗാ ക്രോര്‍പതി. പുതിയ സീസണിന്റെ പ്രമോ അമിതാഭ് ബച്ചൻ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പരിപാടി സംപ്രേഷണം ചെയ്യുന്ന സോണി ടിവിയുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലും പ്രമോ വീഡിയോ കാണാം. മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായി തന്നെ നടത്തുമെന്നാണ് ഷോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘ജീവിതത്തിലെ എല്ലാ കാര്യങ്ങളിൽ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ സാധിക്കും എന്നാല്‍ സ്വപ്നങ്ങളില്‍ നിന്നും സാധിക്കില്ല. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കാന് കോന്‍ബനേഗാ ക്രോര്‍പതി 12ആം സീസണുമായി അമിതാഭ് ബച്ചന് വീണ്ടും വരുന്നു.
മേയ് 9-ന് രാത്രി 9 മണി മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നത്’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.’ഹു വാണ്ട്സ് ടു ബി എ മില്യണയർ’ എന്ന ബ്രിട്ടീഷ് പ്രോഗ്രാമിന്റെ ഹിന്ദി പതിപ്പാണ് കോന്‍ബനേഗാ ക്രോര്‍പതി.
കോന്‍ബനേഗാ ക്രോര്‍പതിയുടെ ആദ്യ പതിപ്പ് 2000ത്തിൽ ജൂലൈ 3നാണ് മിനിസ്ക്രീനിൽ എത്തിയത്. ആദ്യ സീസൺ 2001ലാണ് അവസാനിച്ചത്. ഷോയുടെ പ്രീമിയർ സീസൺ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ സീസണിൽ മത്സരാർത്ഥികൾക്ക് ഒരു കോടിയായിരുന്നു സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പതിനൊന്നാം സീസണിൽ എത്തിയപ്പോഴത് ഏഴ് കോടിയായി. ‘
നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന പേരിലാണ് ഷോയുടെ മലയാളം പതിപ്പുള്ളത്. മലയാളത്തിൽ നടനും എംപിയുമായി സുരേഷ് ഗോപിയാണ് പരിപാടി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക