Home INTERNATIONAL അടിച്ചുമോനെ കോടി …; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി കോടിപതിയായി...

അടിച്ചുമോനെ കോടി …; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി കോടിപതിയായി തൃശ്ശൂര്‍ സ്വദേശി

കൊറോണ ഭീതിയില്‍ ലോകം കഴിയുമ്ബോഴും മലയാളിയെ കൈവിടാതെ ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാറിനെയാണ് ഇത്തവണ ഭാഗ്യദേവത തുണച്ചത്. നറുക്കെടുപ്പില്‍ 20 കോടി രൂപയില്‍ അധികമാണ് സമ്മാനമായി ദിലീപ് നേടിയത്.

കഴിഞ്ഞദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളി കോടിപതിയായത്. 10 ദശലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം. ഏപ്രില്‍ 14ന് ഓണ്‍ലൈനിലൂടെയാണ് ദിലീപ് ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റിനെ തേടിയാണ് ഭാഗ്യദേവത എത്തിയത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ദിലീപ് 5000 ദിര്‍ഹമാണ് വേതനമായി വാങ്ങുന്നത്. ഓട്ടോ സ്പെയര്‍പാര്‍ട്സ് സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു ദിലീപ്. നിലവില്‍ തനിക്കുള്ള ബാങ്ക് വായ്പ അടച്ചുതീര്‍ക്കുകയാണ് അദ്യം ചെയ്യുകയെന്ന് ദിലീപ് പറഞ്ഞു.

16ഉം 9ഉം വയസുള്ള മക്കളുടെ മികച്ച ഭാവിക്ക് വേണ്ടിയും സാമൂഹ്യസേവനത്തിന് വേണ്ടിയും തുക ചെലവഴിക്കുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. 5000 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. മിക്കതവണയും ഈ നറുക്കെടുപ്പില്‍ മലയാളികള്‍ക്കാണ് ഒന്നാം സമ്മാനം ലഭിക്കാറുള്ളത്.

Also Read :   ഇന്ത്യയിൽ ഇന്ന് 2,51,209 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 4 കോടി 6 ലക്ഷത്തിലേറെയായി