നമ്മൾ എല്ലാവരും ഗൂഗിൾ ഉപയോഗിക്കുന്നവരാണ്. വെറും ഒരു സെർച്ച് എൻജിൻ എന്നതിലുപരിയായി ഗൂഗിളിലൂടെ ഒത്തിരിയേറെ കാര്യങ്ങൾ നമുക്ക് ലഭിക്കും. ഗൂഗിളിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ നമുക്ക് പണം സമ്പാദിക്കാനുള്ള വഴികൾ കൂടി തുറന്നിടുന്നുണ്ട്.
ഗൂഗിളിലൂടെ പണം സമ്പാദിക്കാം
സോഷ്യൽ മീഡിയയും വിനോദവും മാത്രമല്ല നിരവധി കാര്യങ്ങൾക്കുള്ള ഒരു ഹോസ്റ്റാണ് ഓൺലൈൻ ഇടം. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിൾ. സെർച്ച് എഞ്ചിൻ എന്നതിനപ്പുറം ഗൂഗിൾ ഇന്റർനെറ്റിന്റെ അനേകം സാധ്യതകളെ തുറന്നിടുന്നൊരു വമ്പൻ കമ്പനി കൂടിയാണ്. ഇതിലൂടെ സമ്പാദിക്കാം എന്ന് പലർക്കും അറിയില്ല. ഓൺലൈനായി ഗൂഗിളിലൂടെ പണം സമ്പാദിക്കാനുള്ള വഴികളാണ് ഞങ്ങൾ നിങ്ങളുമായിപങ്കുവെയ്ക്കുന്നത്.
യൂട്യൂബ്
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. യൂട്യൂബിൽ വീഡിയോ കാണുന്ന നമ്മളെല്ലാം അതിന് പിന്നിലെ പണം സമ്പാദിക്കാനുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കാറില്ല. അമേച്വർ, പ്രൊഫഷണൽ കണ്ടന്റ് ഡവലപ്പർമാർ അവരുടെ കഴിവുകൾ പങ്കിടാൻ യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക മേഖലകളിൽ അറിവോ കഴിവോ ഉളളവർക്ക് യൂട്യൂബിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ സാധിക്കും.
ഗൂഗിൾ ബ്ലോഗർ
ഗൂഗിളിന്റെ ബ്ലോഗ് സേവനമാണ് ബ്ലോഗർ. ഇത് ബ്ലോഗ്സ്പോട്ട് എന്നും അറിയപ്പെടുന്നുണ്ട്. എഴുതാൻ താല്പര്യമുള്ളവർക്ക് പണം സമ്പാദിക്കാനുള്ള പ്ലാറ്റ്ഫോമാണ് ഇത്.
വ്യൂവർഷിപ്പ്
നിങ്ങളുടെ ബ്ലോഗ്സ്പോട്ടിന് നല്ല കാണികളെ ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ആഡ് സെൻസിനായി (AdSense) രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിലൂടെ നിങ്ങളുടെ പേജിൽ പരസ്യങ്ങൾ വരും. ഗൂഗിൾ തന്നെയാണ് നിങ്ങളുടെ പേജിലേക്ക് പരസ്യങ്ങൾ നൽകുന്നത്. പരസ്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന വിധത്തിൽ തന്നെയാണ് ഗൂഗിൾ ബ്ലോഗറും കമ്പനി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക