മലയാളികളുടെ പ്രിയപ്പെട്ട നടീ നടന്മാരാണ് മഞ്ജു വാര്യരും മമ്മൂട്ടിയും. എന്നാൽ ഇതുവരെ ഇരുവരും ഒരു ചിത്രത്തിൽ പോലും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. 2020ലാണ് ഇവർ ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിക്കുന്നത്.
എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇരുവരും രാജീവ് മേനോൻ ചിത്രമായ ‘കണ്ടു കൊണ്ടേൻ,കണ്ടു കൊണ്ടേൻ’ എന്നതിലൂടെ’ ഒരുമിച്ചഭിനയിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. 2000ത്തിൽ റിലീസ് ചെയ്ത തമിഴ് ചിത്രമായിരുന്നു കണ്ടു കൊണ്ടേൻ. മേജർ ബാല എന്നായിരുന്നു ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
https://youtu.be/3vP2Qi8nezw
മമ്മൂട്ടി- ഐശ്വര്യ റായ് ജോഡികളും ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. രാജീവ് മേനോന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം മഞ്ജു ചെയ്യേണ്ടിയിരുന്ന റോളിലേക്ക് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .
ചിത്രം വിവിധ അവാർഡുകൾ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ വർഷണങ്ങൾക്കിപ്പുറവും ഹിറ്റ് ചാർട്ടിൽ തന്നെയുണ്ട്. ബോളിവുഡ് താരം തബു, അജിത്ത്,അബ്ബാസ്, ശ്രീവിദ്യ എന്നിവരാണ് കണ്ടു കൊണ്ടേനിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക