കോഴിക്കോട്: കാമുകിയെ നാടുകടത്താന്‍ ആംബുലന്‍സുമായി എത്തിയ യുവാവും സുഹൃത്തുക്കളും പിടിയില്‍. വടകരയിലേക്ക് ആംബുലന്‍സില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22), സബീഷ് (48), ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.
വടകരയില്‍ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞാണ് സംഘം ചെറിയ ആംബുലന്‍സില്‍ വടകരയിലെത്തിയത്. പുലര്‍ച്ചെ വടകരയിലെത്തിയ ഇവര്‍ ഒരു കനാലിനരികില്‍ ആംബുലന്‍സ് കഴുകുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ രോഗിയുടെ നമ്ബറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു.
ആംബുലന്‍സ് കറങ്ങുന്നതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും വ്യക്തമായ മറുപടി നല്‍കിയില്ല. ഇതുവഴിയെത്തിയ റവന്യു സംഘം വീണ്ടും പൊലീസിനെ വിളിച്ചറിയിച്ചപ്പോഴാണ് വിശദമായി ചോദ്യം ചെയ്തത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക