Home KERALA പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. നാല് കുട്ടികളും 49 ഗര്‍ഭിണികളുമുള്‍പ്പെടെ 181 പ്രവാസികള്‍ കൊച്ചിയില്‍ വിമാനമിറങ്ങി. വ്യാഴാഴ്ച രാത്രി 10.08 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി​ വിമാനത്താവളത്തില്‍ എത്തിയത്​. കരിപ്പൂരില്‍​ അഞ്ച്​ കുട്ടികളടക്കം 182 പേരാണ്​ രാത്രി 10.32 ന്​ വിമാനമിറങ്ങിയത്​. പ്രവാസികളെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായി കെ.എസ്.ആര്‍.ടി.സി ബസുകളും ആംബുലന്‍സുകളും ടാക്സികളും സജ്ജമാക്കിയിരുന്നു. ​

കൊച്ചിയില്‍ വിമാനമിറങ്ങിയ നാല് കുട്ടികളും 49 ഗര്‍ഭിണികളുമുള്‍പ്പെടെ 53 പേരെ വീടുകളിലേക്ക് അയക്കും. ഇവര്‍ വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണം. ഇവരെ ബന്ധുക്കള്‍ക്ക് കൂട്ടിക്കൊണ്ടുപോകാം. മറ്റുള്ളവര്‍ ഏഴ് ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഏഴ് ദിവസം കഴിഞ്ഞ് പരിശോധനക്ക് ശേഷം രോഗമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം. വീടുകളില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം.

 

Also Read :  മണിപ്പൂരില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു ; രാജിവച്ചത് വിശ്വാസവോട്ടില്‍ നിന്നു വിട്ടുനിന്നവർ