മലയാള സീരിയലുകളിലൂടെയും ‘ബിഗ്ബോസ്’ ആദ്യ സീസണിലെ മത്സരാർത്ഥി എന്നനിലയിലും ഏവർക്കും സുപരിചിതയായ നടിയാണ് അർച്ചന സുശീലൻ. അർച്ച സുശീലൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അച്ഛനും അമ്മയ്ക്കും താനുണ്ടാക്കിയ ഭക്ഷണം വിളമ്പി കൊടുക്കുന്ന വീഡിയോയാണ് അർച്ചന പങ്കുവെച്ചിരുന്നത്. ഈ വീഡിയോയിൽ അർച്ചനയുടെ വീട്ടിലെ ജോലിക്കാരി കൂടി നിൽക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ മുഖത്തെ നിസഹായത ഭാവമാണ് വിമർശനങ്ങൾക്കിടയാക്കിയത്.
‘ആ സെർവെന്റിന്റെ മുഖം കാണുമ്പോ പാവം തോന്നുന്നു’ , ‘ആ നോക്കി നിൽക്കുന്ന കുട്ടിക്ക് കഴിക്കാൻ എന്തെങ്കിലും കൊടുത്തൂടെ.. പാവം ഫുഡ് നോക്കി നിൽകുവാ’ , ‘പാവം വേലക്കാരി…..’ തുടങ്ങിയ കമന്റുകളാണ് അർച്ചനയുടെ പോസ്റ്റിൽ വന്നത്.
https://www.instagram.com/p/B_2qLEVJmhj/?utm_source=ig_embed&utm_campaign=embed_video_watch_again
ഇതിനുള്ള മറുപടിയായി അർച്ചന വേറെ ഒരു പോസ്റ്റിട്ടു
‘എന്റെ കഴിഞ്ഞ വീഡിയോ കണ്ട് വിവാദമുണ്ടാക്കിയവർക്കാണ് ഈ മറുപടി. ഇപ്പോ ഇങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ആരെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് ഞാൻ ഉദ്ദേശിച്ചതല്ല.
മുതിർന്നവരെ ബഹുമാനിക്കാനും എല്ലാവരെയും ഒരുപോലെ കാണാനുമാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും ആദ്യം ഭക്ഷണം നൽകി പിന്നീട് ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചു. എന്റെ പഴയ വീഡിയോകൾ പരിശോധിച്ച് നോക്കൂ. എന്റെ ഒപ്പം വർക്കൗട്ട് ചെയ്യാറുള്ളതിനാൽ അവൾ ക്ഷീണിച്ചിരിക്കുന്നതാണ്… എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’.
തന്റെ അമ്മയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന റിങ്കുവിന്റെ ചിത്രത്തിനൊപ്പമാണ് അർച്ചന ഇൻസ്റ്റാഗ്രാമിൽ ഈ വാക്കുകൾ കുറിച്ചത്.
https://www.instagram.com/p/B_5ikhVpZQw/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക