രാജീവ് രവി സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്മാന്, വിനായകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഷോണ്‍ റോമി. മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജ് ഒരുക്കിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലും, നടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഈ ലോക്ക്ഡൗണ്‍ കാലത്ത്, പല താരങ്ങളും, തങ്ങളുടെ വീടുകളില്‍ തന്നെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളുമായ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അക്കൂട്ടത്തില്‍, ഇപ്പോഴിതാ ഷോണ്‍ റോമിയും ക്രോഷേ ബിക്കിനിയിലുള്ള, തന്റെ ഗ്ലാമറസായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.
https://www.instagram.com/p/B_sG7W4niJb/?utm_source=ig_web_copy_link
ഷോണ്‍ റോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ ബിക്കിനി ചിത്രങ്ങളില്‍, കൈയില്‍ ഒരു തണ്ണിമത്തനും, കൂട്ടിന് വളര്‍ത്തുപൂച്ച കിവിയെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക