1953ല്‍ ബേബി വല്‍സല എന്ന പേരില്‍ ബാലതാരമായി അഭിനയ രംഗത്ത് എത്തി ഇപ്പോള്‍ മുത്തശിയായി തിളങ്ങുന്ന അഭിനേത്രിയാണ് വല്‍സലാ മേനോന്.
തനിക്ക് ലഭിച്ച അമ്മ വേഷങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ അവർ പറയുന്നതിതാണ് .
” മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് തനിക്ക് വന്നിരുന്നു. മൂന്ന് നാല് സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായി വല്‍സല മേനോന് അഭിനയിച്ചിരുന്നു. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന രണ്ടാനമ്മ വേഷങ്ങളില്‍ ആണ് താരം എത്തിയത്. ”മേലില്‍ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ വന്നിരുന്നു. രണ്ടാനമ്മ എന്നാല്‍ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല.ക്യാമറയുടെ മുന്നില്‍ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാന്‍. കഥാപാത്രം അങ്ങനെയായി പോയില്ല. മമ്മൂട്ടിയുടെയും അമ്മയായിട്ടുണ്ട്. കാലം മാറി കഥ മാറി എന്ന സിനിമയില്‍.” വത്സല മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക