കൊല്ലം: കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും മൂലം ജീവിതം വഴിമുട്ടിയ ലോട്ടറി ജീവനക്കാര്‍ക്ക് പലിശരഹിത വായ്പയുമായി ഇരവിപുരം സര്‍വീസ് സഹകരണ ബാങ്ക്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അംഗീകൃത ലോട്ടറി വില്പനക്കാര്ക്ക് 5000 രൂപയാണ് പലിശരഹിത വായ്പയായി അനുവദിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. പത്ത് മാസം തവണകളായി തിരിച്ചടച്ചാല്‍ മതിയാകും. 14 മുതല്‍ വായ്പ അനുവദിച്ച് തുടങ്ങും. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകളോടെ പ്രവൃത്തി സമയത്ത് ബാങ്ക് ഹെഡ് ഓഫീസില്‍ എത്തിച്ചേരണമെന്ന് ബാങ്ക് പ്രസിഡന്റ് വാളത്തുംഗല്‍ രാജഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക