Home COVID 19 കൊറോണയും കേരളവും നാറിയ കൊണ്ഗ്രെസ്സ് കളികളും

കൊറോണയും കേരളവും നാറിയ കൊണ്ഗ്രെസ്സ് കളികളും

വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന് വീരവാദം മുഴക്കിയവരും രാഷ്ട്രീയ ലക്ഷ്യത്തോടെ കുഴപ്പമുണ്ടാക്കാന്‍ പാഞ്ഞെത്തിയ വിധ്വംസക സംഘവും ക്വാറന്റൈനില്‍ പോകണമെന്ന് വാര്‍ത്ത വരുന്നു.
എന്താണ് ദുരന്തകാലത്തെ പ്രതിപക്ഷ ധര്‍മ്മം? സര്‍ക്കാരിനെ അന്ധമായി, ഔചിത്യമില്ലാതെ എതിര്‍ക്കലും സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം പൊളിക്കാന്‍ പാഞ്ഞു നടക്കലുമാണോ? അതാണോ മറ്റു സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. ബംഗാളില്‍ തൃണമൂലുമായി ഇടതു പക്ഷത്തിനുള്ള രാഷ്ട്രീയ ഭിന്നതയുടെ ആഴം എല്ലാവര്‍ക്കും അറിയാമല്ലോ. അവിടെ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്ന് കണ്ട് സര്‍ക്കാര്‍ കോവി ഡിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ബംഗാളില്‍ കോവിഡ് പ്രതിരോധ കാര്യത്തില്‍ എണ്ണിയാലൊടുങ്ങാത്ത വീഴ്ചകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മരണങ്ങള്‍ മറച്ചുവെക്കുന്നതടക്കമുള്ള ഗുരുതര ആക്ഷേപങ്ങള്‍ കേന്ദ്രം തന്നെ പറഞ്ഞിട്ടുണ്ട്.ഒരു സുവര്‍ണ്ണാവസരമായി അത് ഉപയോഗിക്കുകയല്ല സി.പി.ഐ (എം) ചെയ്തത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം, മരണനിരക്ക്, എന്നിവ വളരെ കൂടുതലാണ്. വീഴ്ചകളും ധാരാളം.കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നതു പോലെ എന്തെങ്കിലും അവിടെ ചെയ്യുന്നുണ്ടോ? യു.പി.യില്‍ പ്രതിപക്ഷ നേതാവ് അഖിലേഷ് അവിടുത്തെ സര്‍ക്കാരിന് സഹകരണം വാഗ്ദാനം ചെയ്യുന്ന നിലപാടാണ് തുടര്‍ച്ചയായി എടുക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന, ചികിത്സ പോലും എല്ലാവര്‍ക്കും ലഭ്യമാക്കാനാവാത്ത തമിഴ്നാട്ടിലെ പ്രതിപക്ഷം ഇങ്ങനെ തെരുവില്‍ അഴിഞ്ഞാടിയോ? എത്രയോ പരാതികളുള്ള കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് തന്നെ ഇങ്ങനെയാണോ പെരുമാറുന്നത്? കര്‍ണാടകം കേരളാ അതിര്‍ത്തി മണ്ണിട്ടടച്ച്‌ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചുവീണപ്പോള്‍ ആരും അങ്ങോട്ട് പാഞ്ഞെത്തിയില്ല. പോട്ടെ വീട്ടിലിരുന്നാണെങ്കിലും അപലപിച്ചൊരു സെല്‍ഫി വീഡിയോ പോലുമുണ്ടായില്ല. അതായത് ഇന്ത്യയില്‍ ഒരിടത്തും പ്രതിപക്ഷം കേരളത്തിലെ പോലെ സാമൂഹിക വിരുദ്ധ സ്വഭാവം കാണിക്കുന്നില്ല. ആദ്യം മുതല്‍ ഇതല്ലേ ഇവര്‍ ചെയ്യുന്നത്.നിയമസഭയില്‍ ഷൈലജ ടീച്ചറെ കൂവിയ യുവ കേസരികളും ഇവരൊക്കെയല്ലേ? മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തെ തരം താണ ഭാഷയില്‍ അധിക്ഷേപിച്ചവരും ഇക്കൂട്ടരല്ലേ? പായിപ്പാട്ട് അതിഥി തൊഴിലാളികളെ ഇളക്കിവിട്ട് രോഗ പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചില്ലേ?. മൂന്നു തവണ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസു കൊടുത്തിട്ടോ? മൂന്നിലും പൊളിഞ്ഞില്ലേ ?
നാടിനോട് തെല്ലെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്‍ ഈ ദുരന്തകാലമൊന്ന് കഴിയും വരെ വാളയാര്‍ മോഡല്‍ അഴിഞ്ഞാട്ടം നിര്‍ത്തിവെക്കില്ലേ?സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ട് കാണാന്‍ പോകാതെ കണ്ണീരടക്കി, ഉള്ളു നുറുങ്ങിക്കഴിഞ്ഞ മനുഷ്യരുള്ള നാട്ടിലാണ് ജനപ്രതിനിധി എന്ന മേല്‍വിലാസത്തില്‍ ഒരു അധമ കൂട്ടത്തിന്റെ പിത്തലാട്ടം എന്നോര്‍ക്കുക. പാസ്സില്ലാതെ കടത്തിവിടാന്‍ ഇവര്‍ ആക്രോശിച്ച സംഘത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.റെഡ് സോണില്‍ നിന്നു വരുന്നവരെ പാസ്സില്ലാതെ കയറ്റി വിടണമെന്നാവശ്യപ്പെട്ട് ഉറഞ്ഞു തുള്ളിയവരുടെ ഉന്നം മനസ്സിലായില്ലേ? ഇവിടെ എങ്ങനെയും രോഗം പടര്‍ത്തണം. ആളുകള്‍ മരിക്കണം.കുട്ടമരണങ്ങളിലാണ് അവരുടെ രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. സിനിമയിലൊക്കെ മാത്രം കണ്ട ക്രൂരമായ രാഷ്ട്രീയ ഉപജാപമാണ് വാളയാറില്‍ അരങ്ങേറിയത്. വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം,ഉള്ളിലെ കുടിലത അത്ര ഭയാനകമാണ്..
ഒരു നാട് മുഴുവനായി മുടിഞ്ഞിട്ട് , ഒരു ജനത പൂർണ്ണമായി ചത്തൊടുങ്ങിയിട്ട് നിങ്ങൾ മാത്രം ബാക്കിയാകുന്നിടത്ത്  എന്ത് രാഷ്ട്രീയ വിജയമാണ് കോൺഗ്രെസ്സുകാരാ നിങ്ങൾ സ്വപ്നം കാണുന്നത് . ഈ കോവിഡ് കാലത്ത് കോൺഗ്രസിന്റെ എന്തെല്ലാം വൃത്തി ഹീനമായ കോമാളിത്തരങ്ങളാണ് നമ്മൾ കണ്ടത്  .
ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ‘ എന്നു പുച്ഛിക്കുന്ന ചെന്നിത്തലയെ, ദൂരന്ത നിവാരണ കാലത്ത്, മുഖ്യ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളെ ആറു മണി തള്ള് എന്നു വിളിക്കുന്ന ബൽറാമിനെ,കൂലിപ്പണിക്കാർ വരുമാനം ഇല്ലാതെ രണ്ടു മാസം പിന്നിടുമ്പോൾ ആറ് ദിവസത്തെ സാലറി കട്ടിനുള്ള സർക്കാർ ഉത്തരവ് കത്തിച്ച്, ആ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അഭിമാനത്തോടെ പങ്കു വയ്ക്കുന്ന ‘കോണ്ഗ്രസ് അധ്യാപകരെ,വാളയാറിൽ വഴിമുട്ടി നിന്ന കോറോണയെ പാട്ടും പാടി കേരളത്തിലേക്ക് ആനയിച്ച കൊണ്ട് വന്ന രമ്യ ഹരിദാസിനെ.ഇനിയും ഏതൊക്കെ പേരിലും രൂപത്തിലും ഉള്ള ദുരന്തങ്ങളെയാകും കോൺഗ്രസ് നാടിനായി കാത്തു വെച്ചിട്ടുണ്ടാകുക. എന്തായാലും ഈ  ദുരന്ത മുഖത്ത് പോലും നാടിനെ ചതിച്ച കോൺഗ്രസിന്റെ വൃത്തിഹീനമായ രാഷ്ട്രീയം മറക്കില്ല കേരളം .
രമേശ് ചെന്നിത്തലയുടെ ഉസ്മാൻ വിളി മുതൽ വാളയാറിലെ ഭരണ കൂട ഭീകരതയെ കുറിച്ചുള്ള യുവ നേതാക്കന്മാരുടെ നിലവിളി ഒച്ച വരെയുള്ള കൊറോണ കാലത്തെ കോണ്ഗ്രസ് അനുഭവത്തെ കാലം എങ്ങനെയാവും രേഖപ്പെടുത്തുക
ചെന്നിത്തല മുതൽ കെഎസ്‌യു വിന്റെ കുട്ടി നേതാക്കൾ വരെ എടുത്ത്  നോക്കിയാൽ  ആശയങ്ങൾക് തെളിച്ചമോ തലയിൽ വെളിച്ചമോ ഉള്ള ഒരു മനുഷ്യൻ പോലും കോൺഗ്രസിന്റെ തലപ്പത്തു ഇന്ന് അവശേഷിക്കുന്നില്ല എന്നതാണ് സത്യം . നെഹ്‌റു എന്നാൽ റോസാപ്പൂവന്നോ , നവംബർ 14 എന്നോ  മാത്രം ഓർമ്മ വരുന്ന കോൺഗ്രസ് കുഞ്ഞാടുകൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയം  മനസിലാകാൻ വഴിയില്ല . അവർക്ക് ഒരിക്കലും ഫക്റാനങ്കൽ അണക്കെട്ട് ഒരു ആദിവാസി സ്ത്രീയെക്കൊണ്ട് ഉദ്ഘാടനം ചെയിച്ച നെഹ്‌റുവിനെ മനസ്സിലാവുക പോലുമില്ല. പാർടിയെക്കളും പാർട്ടി താത്പര്യങ്ങളെക്കാളും രാജ്യവും ജനതയും വലുതാണ് എന്നു തിരിച്ചറിയാൻ സഹായിക്കുന്ന ഡി എൻ എ കോണ്ഗ്രസിന് ഇല്ലാതെയായി പോയത് കൊണ്ടാണ് വിഡ്ഢി വേഷം കെട്ടിയ രാജാക്കന്മാരെ പോലെ എത്ര വിധം പൊറാട്ട് നാടകങ്ങൾ കളിക്കാനും അവർ ഒന്നിച്ച്, കോണ്ഗ്രസിലെ മുതിർന്ന തല മുറയിൽ പെട്ടവർ മുതൽ ചെറുപ്പക്കാർ വരെ രംഗത്തിറങ്ങുന്നത്.രമ്യ ഹരിദാസിനെ, സിദ്ധിക്കിനെ, ബൽറാമിനെ ലിജുവിനെ ഒക്കെ നോക്കിയിരിക്കെ ഞെട്ടലോടെ നമ്മൾ തിരിച്ചറിയുന്നു, ഇവർ പിറന്നതും വളർന്നതും ചെന്നിത്തല സ്കൂൾ ഓഫ് ഡ്രാമയിലാണ് എന്ന്‌. അടി മുടി വ്യാജ മനുഷ്യർ. വ്യാജ രാഷ്ട്രീയക്കാർ. നിങ്ങൾ അവരെ സൂക്ഷിച്ചു നോക്കൂ. സത്യത്തിന്റെയോ ആത്മാർഥതയുടെയോ നിഴല് പോലും അവരിൽ വീണു കിടപ്പില്ല. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്നുറക്കെ നിലവിളിക്കുന്ന അതേ ആൾക്ക് ഉസ്മാൻ വിളി ഒന്നാം ഖണ്ഡം ആടി തിമർക്കാൻ കഴിയുന്നത് അതു കൊണ്ടാണ്. വാളയാറിൽ പോയി പുതു തലമുറയിലെ കോണ്ഗ്രസ് പോരാളികൾ ബാലെ നാടകം ആടി തിമർക്കുന്നത് ചെന്നിത്തലയിൽ നിന്ന് ഇന്ധനം ഉൾക്കൊണ്ടാണ്. ഏതാണ്ട് വലിയ കാര്യം പറയും പോലെ ശ്വാസം പിടിച്ചു രമ്യ ഹരിദാസോ ശബരിനാഥോ ചാനൽ ചർച്ചയിൽ യുക്തിരഹിതമായി വർത്താനം പറയുമ്പോൾ നമ്മുക്ക് ഇവരെ തിരഞ്ഞെടുത്ത ജനതയെ കുറിച്ചോർത്തു ഒരിത്തിരി സങ്കടമെങ്കിലും തോന്നണം.  അവർക്കെല്ലാം തങ്ങൾ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ബാക്കിയുണ്ടെന്നും അറിയിക്കാൻ എങ്ങനെയങ്കിലും നാലാളുടെ ശ്രദ്ധ പിടിച്ച പറ്റാനുള്ള അവസരങ്ങൾ മാത്രമാണ് കോറോണയും സാധാരണ  ജനങ്ങളുടെ ജീവനും എല്ലാം .അവരെ സംബന്ധിച്ചു രാഷ്ട്രീയം നാം ജീവിക്കുന്ന കാലത്തെ ഗുണപരമായി പുനർനിർമ്മിക്കാനും രൂപപ്പെടുത്താനുമുള്ള ഏറ്റവും സഫലമായ മാർഗമല്ല. അത് നിലപാടിന്റെ പ്രത്യക്ഷീകരണമോ മനുഷ്യപക്ഷ സാമൂഹിക ഇടപെടലോ അല്ല. രാഷ്ട്രീയം കോണ്ഗ്രസിനെ സംബന്ധിച്ച് എൽ ഡി എഫിനോട് ഉള്ള ശത്രുത മാത്രമാണ്. അവരെ സംബന്ധിച്ച് കൊറോണ ഒരു പാന്റമിക്ക് അല്ല. കേരളത്തിലെ കമ്യുണിസ്റ് പാർട്ടിക്ക് വോട്ട് കിട്ടാൻ ഉള്ള കുറുക്കു വഴിയായി ഈ ദുരന്തത്തെ എണ്ണാനുള്ള പൊട്ട ബുദ്ധിയെ അവർക്കുള്ളൂ എന്ന് നമുക്ക് ആശ്വസിക്കാം .
ഇവിടെ ഒരു ജനത മരിച്ചിട്ട് കോണ്ഗ്രസ് ജീവിച്ചിട്ട് എന്തു കാര്യം എന്നതാണ് ചോദ്യം. അവർക്ക് ഈ ചോദ്യം മനസിലാകുമോ എന്നതാണ് ചോദ്യം.
മനുഷ്യരില്ലാത്ത നാട്ടിൽ ഇവർക്ക് ഏതു തിരഞ്ഞെടുപ്പ് വിജയത്തെ പറ്റിയാവും ആകുലപ്പെടാനാവുക
വീഡിയോ കാണാം :

Also Read :  ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശം; സുപ്രീംകോടതിയുടെ സുപ്രധാന വിധി