ലോകത്ത് 45 ലക്ഷത്തിലേറെ കോവിഡ് രോഗികൾ. കൊറോണ വൈറസിനെ തുടർന്ന് ഇതുവരെ മരിച്ചത് 307,108 പേർ. അമേരിക്കയിൽ മാത്രം 1,442,924 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്ന് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 87,493 ആയി.കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ റഷ്യയാണ്.
റഷ്യയിൽ 262,843 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യ കുറച്ചു നിർത്താൻ റഷ്യക്കായി. 2,418 മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം 238,004 കേസുകൾ റിപ്പോർട്ട് ചെയ്ത യുകെയിൽ 34,078 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്.
ഇറ്റലിയിൽ 31,610 പേരും ഫ്രാൻസിൽ 27,532 പേരും സ്പെയിനിൽ 27,459 പേരും ബ്രസീലിൽ 14,817 പേരും കോവിഡ് 19 നെ തുടർന്നു മരിച്ചു എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്ക്.ഏഷ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ ഇറാൻ ചൈനയെ പിന്നിലാക്കി.
ഇറാനിൽ 116,635 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയിൽ 84,031 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രോഗികളുടെ എണ്ണം 81,970 ആയി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
ഇറാനിൽ കോവിഡ് 19 വൈറസിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത് 6,902 പേർക്കാണ്. ഇന്ത്യയിൽ മരണസംഖ്യ 2,649 പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക