രാജ്യത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ഘട്ടം പിന്നിടുകയാണ്. രാജ്യമൊന്നാകെ മഹാമാരി വ്യാപിക്കുമ്പോഴും ഇനിയും വീടണയാൻ സാധിക്കാത്തവർ ഒട്ടനവധിയാണ്. ഇതിൽ ജോലി നഷ്ടപ്പെട്ടു, വാടകവീടുകളിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വരുന്ന നിരവധി തൊഴിലാളികളുമുണ്ട്.
കഴിക്കാൻ ഭക്ഷണമില്ലാതെ, കൈകുഞ്ഞുങ്ങളെയുമേന്തി കിലോമീറ്ററുകൾ നടന്നു സ്വദേശത്ത് എത്താൻ ശ്രമിക്കുകയാണവർ. ട്രെയിൻ ടിക്കറ്റിന് പോലും പണമില്ലാതെ ട്രക്കുകളിൽ കയറിയും കാൽനടയായും നാട്ടിൽ എത്താൻ കൊതിക്കുന്നവർ.
കൊറോണ കാലത്തെ ചില ദുരിതചിത്രങ്ങൾ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക