ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.19 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3,406 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. അമേരിക്കയിലാണ് ഇന്നലെയും കൂടുതല്‍ മരണം സംഭവിച്ചത്, 978 പേര്. ഇതോടെ അമേരിക്കയില്‍ 91,956 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായത്. 15.49 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 3.54 ലക്ഷം പേര് രോഗമുക്തരായി.2.66 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 16,857 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.
ലോകത്താകെ 48.86 ലക്ഷം കൊവിഡ് രോഗികളാണുളളത്. ഇന്നലെ മാത്രം 87,720 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ റഷ്യ, സ്പെയിന്, ബ്രസീല്‍, യുകെ, ഇറ്റലി എന്നിങ്ങനെ അഞ്ച് രാജ്യങ്ങളില്‍ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രസീലില്‍ 721 പേരും യുകെയില്‍ 160 പേരും പെറുവില്‍ 141 പേരും മെക്സിക്കോയില്‍ 132 പേരും ഫ്രാന്‍സില്‍ 131 പേരും ഇന്ത്യയില്‍ 131 പേരുമാണ് മരിച്ചത്. ലോകത്തെ കൊവിഡ് വര്‍ധിച്ച് വരുന്ന രാജ്യങ്ങളില്‍ ബ്രസീലും ഇന്ത്യയും ഉള്‍പ്പെട്ടത് രണ്ടാഴ്ച കൊണ്ടാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ എട്ടുപേര്‍ മരിച്ചു. ഇതോടെ 320 ആയി സൗദിയിലെ ആകെ മരണം. 57,345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തറില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികള്‍ 33,969, മരണം 15. യുഎഇയില്‍ ഇന്നലെ നാല് മരണമാണ് കൊവിഡിനെ തുടര്‍ന്നുണ്ടായത്. ഇതോടെ 224 ആയി ആകെ മരണം. രോഗികള്‍ 24,190. കുവൈത്തില്‍ ആറുപേര്‍ കൂടി മരിച്ചതോടെ 118 ആയി ഉയര്‍ന്നു മരണനിരക്ക്. രോഗികള്‍ 15,691. ബഹ്റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 7,184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇവിടെ ഇതുവരെ 12 പേര് മാത്രമാണ് മരിച്ചത്. ഒമാനില്‍ മൂന്ന് പേര് കൂടി മരിച്ചതോടെ 25 ആയി മരണം. രോഗികളുടെ എണ്ണം 5,379.
ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. ഇന്ത്യയില്‍ ഇന്നലെ 3,156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ ഏറെയും. ഇതില്‍ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 35,058 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 11,746 പേര്‍ക്കും തമിഴ്നാട്ടില്‍ 11,760 പേര്‍ക്കും രാജസ്ഥാനില്‍ 5,507 പേര്‍ക്കും മധ്യപ്രദേശില്‍ 4,977 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 29 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 630 ആയി. നിലവില്‍ 130 പേര് മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക