പാട്ന: ബിഹാറില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്ബത് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ഭഗല്‍പുരിലെ നൗഗാച്ചിയക്കു സമീപം ദേശീയപാത-31 ല്‍ ആയിരുന്നു അപകടം. എതിര്‍ദിശയില്‍വന്ന ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് റോഡില്‍നിന്ന് തെന്നി കുഴിയിലേക്ക് തലകുത്തിമറിഞ്ഞു.
കിഴക്കന്‍ ബിഹാറിലെ കാതിഹാറില്നിന്ന് ഇരുമ്ബ് കമ്ബികളുമായി പോകുകയായിരുന്നു ട്രക്ക്. ഇതിലാണ് തൊഴിലാളികള്‍ യാത്ര ചെയ്തത്. മറിഞ്ഞ ട്രക്കിനുള്ളില്നിന്ന് ഏതാനും ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകളില്‍ നാട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികള്‍ ട്രക്കില്‍ കയറുകയായിരുന്നെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക