തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് പറഞ്ഞ് പിന്മാറിനിന്ന സ്വകാര്യബസുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നിരത്തിലിറങ്ങും. മന്ത്രി എ.കെ ശശന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഇന്നലെ മന്ത്രിയെ കണ്ടിരുന്നു. സര്‍ക്കാരുമായി തര്‍ക്കത്തിനില്ലെന്നും കഷ്ടതകള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും അവര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഇന്‍ഷ്വറന്‍സ് ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക