ആലപ്പുഴ: കീരവികസന വകുപ്പ് 2020-21 സാമ്ബത്തിക വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് ജില്ലയിലെ ചമ്ബക്കുളം, വെളിയനാട് എന്നീ രണ്ട് ബ്ലോക്കുകളിലെയും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ “ഡയറി പ്രമോട്ടര്‍മാരായി” പ്രതിമാസം 7,500 രൂപാ ഇന്‍സെന്റീവോടെ എട്ട് മാസക്കാലയളവിലേയ്ക്ക് നിയോഗിയ്ക്കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ ചുരുങ്ങിയത് എസ്.എസ്.എല്‍.സി പാസ്സായവരായിരിയ്ക്കണം. പ്രായം 18-50 ആയിരിയ്ക്കണം. ഡെയറി പ്രമോട്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിയ്ക്കുന്നതാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ക്ഷീരവികസന വകുപ്പിന്റെ ചമ്ബക്കുളം, വെളിയനാട് ബ്ലോക്കുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിയ്ക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ രണ്ട്. അതാത് ബ്ലോക്കുകളിലെ അപേക്ഷകരുടെ അഭിമുഖം ആലപ്പുഴ കല്ലുപാലത്തിന് സമീപമുളള ക്ഷീരവികസന വകുപ്പ് ഡെപ്യട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.. അപേക്ഷകര്‍ അഭിമുഖത്തില്‍ കൃത്യസമയത്ത് പ്രായം, വിലാസം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഇന്റര്വ്യവിന് പങ്കെടുക്കുന്നതിന് അറിയിപ്പുകള് നല്‍കുന്നതല്ല. അഭിമുഖം ജൂണ്‍ 5ന് രാവിലെ 11 മണിമുതല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക