തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉത്രയുടെ സഹോദരന്. സൂരജിന്റെ വീട്ടില്‍ കഴിയുന്ന ഉത്രയുടെ കുട്ടിയുടെ ജീവന് അപകടത്തിലാണെന്ന് സഹോദരന് പറയുകയുണ്ടായി. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരും പിടിയിലായിട്ടില്ല. കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്റെ ജീവന് ഭീഷണിയാണെന്നും യുവാവ് വ്യക്തമാക്കി.
ഉത്രയെയും തങ്ങളെയും സൂരജ് പലപ്പോഴും പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നതായി ഉത്രയുടെ പിതാവ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്കി. മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക