തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് ഇന്ന് ആഭ്യന്തര സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങള്‍ ഇന്ന് സര്‍വിസ് നടത്തും. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് എത്തുക.
അതോടൊപ്പം കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും പുറപ്പെടും. ജില്ലയിലെത്തുന്നവരില്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലാക്കും. അല്ലാത്തവരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
വിമാനങ്ങളുടെ സമയക്രമം
കോഴിക്കോട്-തിരുവനന്തപുരം – രാവിലെ 11.15
ഡല്‍ഹി-തിരുവനന്തപുരം – വൈകിട്ട് 4
കോഴിക്കോട്-തിരുവനന്തപുരം രാത്രി 8.15
തിരുവനന്തപുരം-കോഴിക്കോട് – രാവിലെ 8.30
തിരുവനന്തപുരം-ഡല്‍ഹി – വൈകിട്ട് 4.50
തിരുവനന്തപുരം-കോഴിക്കോട് വൈകിട്ട് 5.40.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക