റിയാദ്: സഊദിയില്‍ ഏതാനും ആളുകള്‍ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടി വെപ്പില്‍ ആറു പേര് കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ അസീര്‍ പ്രവിശ്യയിലെ അംവാഹ് ഗവര്‍ണറേറ്റിന് കീഴിലാണ് സംഭവം. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി അസീര്‍ പ്രവിശ്യ പോലീസ് മേധാവി കേണല്‍ സൈദ് മുഹമ്മദ് അല്‍ ദബ്ബാഷ് അറിയിച്ചു. മരണപ്പെട്ടവര്‍ മുപ്പത്, നാല്പത് വയസുകള്‍ക്കിടയിലുള്ളവരാണ്. അറസ്റ്റ് ചെയ്തവരെ തുടര്ന് നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കലഹത്തിനിടയായ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക