ലോക രാജ്യങ്ങളിലെ ജനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ കഴിവുള്ള കൊവിഡ് 19 മാഹാമാരിയില്‍ നിന്നും എങ്ങനെ രക്ഷനേടാന്‍ സാധിക്കും എന്ന അന്വേഷണത്തിലാണ് പലരും. ഇതിന് എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവര്‍ വളര കുറവാണ്.
ഇതിനെതിരെ ഒരു വാക്ന് കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുക മാത്രമാണ് ഏക മാര്‍ഗം. എന്നാല്‍ വാക്സിനൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും കൊവിഡ് 19നെ നശിപ്പിക്കാന്‍ കഴിയുന്ന വാസ്ത്രത്തെ കണ്ടെത്താന്‍ സാധിച്ചതായി ഒരു മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
കനേഡിയന്‍ ബയോടെക് കമ്ബനിയായ ഇന്റലിജന്റ് ഫാബ്രിക് ടെക്നോളജീസ് നോര്‍ത്ത് അമേരിക്കയാണ് (IFTNA)
PROTX2 AV എന്ന് വിളിക്കുന്ന ഒരു ആന്റിവൈറല്‍ കെമിക്കല്‍ വികസിപ്പിച്ചെടുത്തത്. ഇതിന് പത്ത് മിനിറ്റിനുള്ളില്‍ തന്നെ തുണികളില്‍ നിന്ന് 99.9 ശതമാനം കൊവിഡ് 19വൈറസിനെ കൊല്ലാന്‍ സാധിക്കുന്നു. 24 മണിക്കൂറും ഇത് ഫലപ്രധമായ രീതിയില്‍ ഉപയോഗിക്കാനും കഴിയും.
തുണിയിലുള്ള ഈ കെമിക്കല്‍ വൈറസിന്റെ പുറത്തെ ഷെല്ലിലൂടെ കയറി വൈറസ് പടരുന്നതിന് മുമ്ബ് തന്നെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ആന്റിമൈക്രോബിയല്‍ തുണികള്‍ ഇതിനായി സജീവമാക്കുന്നതിന് സാധാരണയായി ഈര്‍പ്പം ആവശ്യമുണ്ട് അതിനാല്‍ തന്നെ ഈ പരീക്ഷണം എത്രമാത്രം ഫലപ്രധമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കമ്ബനി സി.ഇ.ഒ ജിയാന്‍കാര്‍ലോ ബീവിസ് പറയുന്നു.
“കൊവിഡിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ഞങ്ങള്‍ക്ക് കൂടുതല്‍ ഒന്നും അറിയില്ല എന്നതാണ് ബുദ്ധിമുട്ടുള്ള പ്രധാന കാര്യം. അത് തന്നെയാണ് മനുഷ്യ കൊറോണ വൈറസിനേക്കാള്‍ വ്യത്യസ്തമാക്കുന്നതും. ജലദോഷം പോലെയാണ് മനുഷ്യന്റെ ഈ ബുദ്ധിമുട്ട്.”അഘികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക