കോവിഡ് വിവാദങ്ങളില്‍ ചൈനയെ ‘വെള്ളപൂശുന്നെന്ന്’ ആരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യു.എച്ച്.ഒ) ബന്ധം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കയുടെ പ്രഖ്യാപനം.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി (പി.എല്‍.എ) ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം വിലക്കുന്നതടക്കം ചൈനക്കെതിരായ നടപടികളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
െകാറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെട്ടെന്നും െകാറോണ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സംഘടന ലോകത്തെ ‘തെറ്റിദ്ധരിപ്പിച്ചെന്നും’ ട്രംപ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക