ചെറുവത്തൂര്‍: മെഡിക്കല്‍ ഷോപ്പില്‍ ഫാന്‍സി നോട്ടുകള്‍ മാറാന്‍ ശ്രമിച്ച യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി ദിജില്‍ ലാലിനെ (23) ആണ് പൊലീസ് പിടികൂടിയത്. പടന്ന തെക്കെപുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചുമയ്ക്കുള്ള മരുന്ന് വാങ്ങാനെത്തിയ യുവാവ് 500 രൂപ നോട്ട് നല്കി.
സംശയം തോന്നിയ കടയുടമ നോട്ട് പരിശോധിച്ച ശേഷം രഹസ്യമായി ചന്തേര പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇതിനിടയില്‍ യുവാവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ദിജില്‍ ലാലിന്റെ പേഴ്സില്‍ നിന്ന് 500 ന്റെ 27 ഫാന്‍സി നോട്ടുകള്‍ കണ്ടെടുത്തു. ചന്തേര പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക