കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക