തിരുവനന്തപുരം ആറ്റിങ്ങലില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ല്. പരിസ്ഥിതി ദിനാഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കല്ലേറും ഭീഷണിയും അടക്കമുള്ളവ ഉണ്ടായി.
കെഎസ്യു നേതാവിന്റെ അനുയായികളും ഡിസിസി അധ്യക്ഷന്റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കെഎസ്യു സംസ്ഥാന സെക്രട്ടറി നബീലിന്റെ വീടാക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാരകായുധങ്ങളുമായി അമ്പതോളം പേര് ആക്രമണം നടത്തിയെന്നാണ് നബിന് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക