ദുബായ്: കോവിഡ് ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മരണമടഞ്ഞത് അഞ്ച് മലയാളികള്‍. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി.
ബഹ്റൈനില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന് സി മാമ്മന്‍ , റിയാദില്‍ കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) , അജ്മാനില്‍ മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) ,കുവൈത്തില്‍ തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക