സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചവരെ തമിഴ്നാട്, പുതുച്ചേരി, മാന്നാര്‍ കടലിടുക്ക് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും മധ്യപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെയും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ശനിയാഴ്ച ആന്റമാന് കടലിലും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഞായറാഴ്ച തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാഴികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ തമിഴ്നാട്ടില്‍ കുളച്ചല്‍ മുതല്‍ ധനുഷ്കോടിവരെയുള്ള തീരത്ത് 2.3 മുതല്‍ 3.1 മീറ്റര്‍വരെ തിരമാല ഉയരും. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ശ്രദ്ധിക്കണം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളും തീയതികളും താഴെ നല്കുന്നു.
2020 ജൂണ്‍ 5 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി.
2020 ജൂണ്‍ 6 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി.
2020 ജൂണ്‍ 7 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക