കുളിക്കുക എന്നതുതന്നെ വലിയ ഉന്മേഷം നല്കുന്ന ഒന്നാണ്. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി തല്ക്കാലം വേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണമെന്തെന്നാല്‍..
സെക്സിനു ശേഷം ചൂടു വെള്ളത്തിലെ കുളി വേണ്ട
ചൂടു വെള്ളത്തില്‍ കുളിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ സെക്സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അല്പം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചര്‍മത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.
സോപ്പ് തേച്ചുള്ള കുളി തീരെ വേണ്ട
സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും.
ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക