തൃശൂര്‍ : കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന് ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. മേയ് 12ന് മാലദ്വീപില്‍ നിന്നെത്തി ചാലക്കുടിയിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ മെയ് 16 നാണ് ഡിന്നിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു .
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഭാര്യയും മകനും രോഗമുക്തരായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക