കൊല്ലം: ഉത്ര വധക്കേസിൽ ടിന്നിലാക്കി ഭർത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.
വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ശരീരത്തിൽ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്.
സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങൾ എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക