ശക്തമായ മഴക്കുള്ള സാധ്യതയെ മുൻനിർത്തി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലേക്കാണ് അലേർട്ട് പ്രഖ്യാപിചിരിക്കുന്നത്. ജൂൺ 11ന് കോട്ടയം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ജൂൺ 12ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ജൂൺ 13ന് കോഴിക്കോട്, കാസർകോട്, വയനാട്, കണ്ണൂർ, എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക