അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികൾ ജൂൺ 19 മുതൽ തുടങ്ങും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യ റാലി ജൂൺ 19 നായിരിക്കുമെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്. ഒക്ലഹോമയിലെ ടുൽസയിൽ നിന്നാണ് ആദ്യ റാലിക്ക് തുടക്കമാകുന്നത്.
ആഗസ്റ്റ് 24 മുതൽ 27 വരെ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കോൺവെൻഷനിൽ വച്ച് പാർട്ടിയോട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
അരിസോണ, ഫ്ലോറിഡ, നോർത്ത് കരോലിന എന്നിവിടങ്ങളിലും റാലികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക