കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഈ മാസം 13 വരെ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, എന്നിവയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളിലും മലയോരപ്രദേശിങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളില്‍ നാളെ മുതല്‍ മഴ ശക്തിപ്പെടാൻ സാധ്യത ഉള്ളതിനാല്‍ ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യേല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തെക്കൻ കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക