കണ്ണൂര്‍: കുവൈറ്റില്‍ നിന്നുള്ള പ്രവാസികളുമായി വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. നാല് കുട്ടികള്‍ ഉള്‍പ്പെടെ 157 യാത്രക്കാരുമായി രാവിലെ 7.57നാണ് ജസീറ എയര്‍വെയ്സ് വിമാനം കണ്ണൂരില്‍ എത്തിയത്.വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ വിദേശ വിമാനമാണ് ഇന്ന് കണ്ണൂരിലെത്തിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ആദ്യമായി ഒന്‍പതിന് വൈകുന്നേരമാണ് വിദേശ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് വിമാനം കണ്ണൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക