കാറിന് മുകളിൽ നൃത്തം ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിലായി. സംഭവസമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് സൗദിയിലാണ് സംഭവം.
ഒരാഴ്ച മുമ്പാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത്
യുവതി വീഡിയോ രംഗങ്ങളിൽ പൊതു സുരക്ഷാ വകുപ്പിന്റെ ജനറൽ സെക്യൂരിറ്റിയെന്നെഴുതിയ ഓവർ കോട്ട് ധരിച്ചതാണ് വിനയായത്. ഔദ്യോഗിക വിഭാഗങ്ങളുടെ യൂണിഫോമുകൾ ദുരൂപയോഗം ചെയ്തതിനും വീഡിയോ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് യുവതിയെയും യുവാക്കളെയും അറസ്റ്റ് ചെയ്തത്.
വിഡിയോയിൽ മുഴുവൻ പിന്നിൽ നിന്നുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി മാറി. ഔദ്യോഗിക യൂണിഫോം സമൂഹ മാധ്യമങ്ങളിൽ ദുരൂപയോഗം ചെയ്തതിന് വ്യാപകമായ വിമർശനം ഉണ്ടായിരുന്നു.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പൊലീസിന്റെ കഴിവ് കേടാണെന്നും ധാരാളം കമെന്റുകൾ വന്നു. ഇതിനെതിരെ നടപടികൾ ആവശ്യപ്പെട്ട് ചിലർ വീഡിയോ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു കൊപ്പടുക്കുകയും ചെയ്തു. യുവതിയുടെ മുഖം വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക