കോവിഡ് വ്യാപനം ബാധിക്കാത്ത മേഖലകളില്ല. സാധാരണക്കാരൻ മുതൽ സമ്പന്നരെവരെ ഏറെ ബുദ്ധിമുട്ടിലായ അവസ്ഥയാണുള്ളത്.
കൊവിഡ് 19നെ നേരിടാനായാണ് ലോക്ക് ഡൗണിലാകുകയും ചെയ്തത്. ഇതുമൂലം ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ജനം നേരിട്ടത്. നിത്യവരുമാനക്കാരും അല്ലാത്തവരുമൊക്കെ പ്രതിസന്ധിലായി. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ സമയത്ത് കലാകാരൻമാരുടെ അവസ്ഥയെങ്ങനെയാണ് എന്ന് വ്യക്തമാക്കി ഒരു ഷോര്‍ട് ഫിലിമുമായി നടൻ വിനോദ് കോവൂര്‍ രംഗത്ത് എത്തിയിരിക്കുന്നു.
ആര്‍ടിസ്റ്റ് എന്ന ഹ്രസ്വ ചിത്രത്തില്‍ വിനോദ് കോവൂർ തന്നെയാണ് നായകൻ. സംവിധായകനും അദ്ദേഹം തന്നെ. സേതുമാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയോ മറ്റ് പ്രോഗ്രാമുകളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു കലാകാരന്റെ ജീവിതകഥയാണ് ആര്‍ടിസ്റ്റ് എന്ന ഹ്രസ്വ ചിത്രം പറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കലാകാരന്മാരുടെ അവസ്ഥയുട നേർക്കാഴ്ച എന്നാണ് സിനിമയ്ക്ക് അഭിപ്രായം വരുന്നത്. ഒട്ടേറെ ആരാധകരാണ് ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക