പെരുമ്പാവൂർ : ബാങ്കിന്റെ ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണ യുവതി ചില്ല് ശരീരത്തില്‍ തുളച്ചുകയറി മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. എംഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്വച്ചാണ് അപകടമുണ്ടായത്.
എതിരെ വന്നയാളുമായി കൂട്ടിയിടിച്ചാണ് യുവതി ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണത്. വീഴ്ചയില്‍ വയറിലേക്ക് ചില്ലുകള്‍ തറഞ്ഞു കയറുയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക