Home COVID 19 യോഗി ആദിത്യനാഥിന്‍റെ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ്

യോഗി ആദിത്യനാഥിന്‍റെ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനാണു വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ സംവിധാനമായ 1076 ന്‍റെ ചുമതല ഒരു കമ്പനിക്കായിരുന്നു നൽകിയത്. ഒരു മാസം മുമ്പാണ് തങ്ങള്‍ ഓഫീസ് സന്ദര്‍ശിച്ചതെന്നും ജീവനക്കാരോട് കൃത്യമായി മാസ്കും സാനിറ്റൈറും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഓഫീസിലെ ജീവനക്കാർ ജോലി സമയത്ത് മാസ്ക് ധരിച്ചിരിക്കുന്നതിന്‍റെ ഫോട്ടോയും വീഡിയോയും കമ്പനി തങ്ങള്‍ക്ക് അയച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കമ്പനിക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഉദ്യോഗസ്ഥന്‍ വിസ്സമ്മതിക്കുകയാണുണ്ടായത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1076 നടപ്പിലാക്കുന്നത്. സംസ്ഥാനത്തുള്ളവർക്ക് പരാതി നല്‍കാനുള്ള സംവിധാനമായിരുന്നു 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനിലൂടെ നടപ്പിലാക്കിയത് .

Also Read :   ആടിയും പാടിയും ആഘോഷമാക്കി ഉണര്‍വ്വ് 2021 ലോക ഭിന്നശേഷി ദിനം ആചരിച്ചു