ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു.. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് ഇന്ത്യയും -ചൈനയും തമ്മിൽ സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം മുൻപ് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക