പെരുമ്പാവൂർ : പുഴ മണലില്‍ പന്തുകളിക്കുന്നതിനിടെ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം.കോടനാട് മാര്‍ ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്‍ഥികളായ കോടനാട് നെടുംതോട് പാമ്ബാവാലി വൈശാഖ് (20), കോതമംഗലം കുത്തുകുഴി സ്വദേശി ബേസില്‍ (20), എന്നിവരാണ് പുഴയില്‍ ഒഴുക്കില്‍ പെട്ടത്.
ചൊവ്വാഴ്ച 3.45നാണ് ദാരുണമായ അപകടം. കൂട്ടുകാരൊത്ത് പന്തുകളിക്കിടെ പന്ത് പുഴയില്‍ പോയതിനെ തുടര്‍ന്ന് വൈശാഖ് പന്തെടുക്കാന്‍ പോയതാണ്. ഒഴുക്കില്‍ പെടുന്നത് കണ്ടാണ് ബേസില്‍ രക്ഷിക്കാനിറങ്ങിയത്.പിന്നീട് രണ്ടു വിദ്യാര്‍ത്ഥികളും ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക